![search icon](https://www.reporterlive.com/assets/images/icons/search.png)
മലപ്പുറം: ടാങ്കർ ലോറി തട്ടി സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡിൽ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണ് മരിച്ചത്. ചേലേമ്പ്ര പൈങ്ങോട്ടൂർമാട് ദേശീയപാതയിൽ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.
പിതാവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുവെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഡ്മിന്റൺ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. രാമനാട്ടുകര ജിയുപി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്.
Content Highlights: Ten-year-old boy died in a road accident in Malappuram