മലപ്പുറത്ത് കുറുക്കന്‍റെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്

കുറുക്കൻ കടിച്ചെതെന്നാണ് പരിക്കേറ്റവർ പറയുന്നത്

dot image

മലപ്പുറം: പെരിന്തൽമണ്ണ തിരൂർക്കാടില്‍ കുറുക്കന്‍ ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. കുറുക്കൻ കടിച്ചതാണെന്ന് പരിക്കേറ്റവർ തന്നെയാണ് സ്ഥിരീകരിച്ചത്. തിരൂർക്കാട് സ്വദേശിനികളായ കാളി(55), ദേവകി (65), അരിപ്ര സ്വദേശി മജീദ്(58) എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്. ഇന്നലെയാണ് സംഭവമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാളിയും, ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്.

Content Highlights: Perinthalmanna Tirurkad Fox Attack

dot image
To advertise here,contact us
dot image