ബൈക്കിൽ പിന്തുടർന്നെത്തി; മലപ്പുറത്ത് സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു

സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

dot image

മലപ്പുറം: മലപ്പുറം കാട്ടുങ്ങലിൽ വൻ സ്വർണ കവർച്ച. സ്വർണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവൻ സ്വർണം കവർന്നു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

സ്വർണക്കച്ചവടക്കാരൻ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

content highlights : A man chased him on a bike; attacked a gold merchant and robbed him of 75 pounds of gold.

dot image
To advertise here,contact us
dot image