ലഹരിയിൽ പൊലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർത്ത് യുവാവ്; അറസ്റ്റിൽ

കത്തി കാണിച്ചായിരുന്നു യുവാവിന്റെ ഭീഷണി

dot image

മലപ്പുറം: ലഹരിയിൽ പൊലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർത്ത് യുവാവിന്റെ പരാക്രമം. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അരീക്കോട് കിണറടപ്പ് സ്വദേശി നിയാസി(30)നെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിയിൽ നാട്ടുകാരെ അക്രമിക്കാൻ ശ്രമിച്ചതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കത്തി കാണിച്ചായിരുന്നു യുവാവിന്റെ ഭീഷണി.

തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും പ്രതിയുടെ കയ്യേറ്റ ശ്രമമുണ്ടായി. ഇതിനിടെയാണ് അരീക്കോട് പൊലീസിന്റെ ജീപ്പിന്റെ ചില്ല് തകർത്തത്. ബലം പ്രയോഗിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവ് സ്ഥിരമായി ലഹരി ഉപയോഗിച്ച് പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

Content Highlights: man broke the window of a police jeep and arrested

dot image
To advertise here,contact us
dot image