കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐക്കാർ മർദിച്ചതായി പരാതി

ശൗചാലയത്തിൽവെച്ച് പത്തോളംവരുന്ന എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്

dot image

തവനൂർ : മലപ്പുറം ഗവ. കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ശ്രീഹരിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. പരിക്കേറ്റ ശ്രീഹരിയുടെ തലയിൽ ആറോളം തുന്നലുണ്ട്. ശൗചാലയത്തിൽവെച്ച് പത്തോളംവരുന്ന എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

തലയിലും കാലിലും വയറിൻ്റെ ഭാഗത്തും ചവിട്ടേറ്റ ശ്രീഹരി(22)യെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിലും പിന്നീട് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എസ്എഫ്‌ഐ പ്രവർത്തകർക്ക് എതിരേ കെഎസ്‌യു കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി.എസ്എഫ്‌ഐയെ കാംപസുകളിൽ നിരോധിക്കണമെന്ന് ചികിത്സയിൽ കഴിയുന്ന ശ്രീഹരിയെ സന്ദർശിച്ചശേഷം ഡിസിസി ജനറൽ സെക്രട്ടറി ഇ പി രാജീവ് പറഞ്ഞു.

Content Highlight : Complaint that KSU unit secretary was beaten up by SFIs

dot image
To advertise here,contact us
dot image