
മലപ്പുറം: നായാട്ട് കേസിൽ കാപ്പ പ്രതി അറസ്റ്റിൽ. മലപ്പുറം തിരുവാലി സ്വദേശി ബിനോയിയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തി.
വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർ ഗൺ, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവ കണ്ടെടുത്തു.
Content Highlights :Kappa accused arrested in poaching case; fox meat and air gun found in house