
മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച് യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിന്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്.
ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറയുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. താനൂർ പൊലീസിന്റെ ഇടപെടലിൽ യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.
Content Highlights :Youth attacks parents for not paying for MDMA in Malappuram