കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തം; രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു

ഇരുവരേയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു

dot image

മലപ്പുറം: കൊടിഞ്ഞിയിൽ ചകിരി മില്ലിലെ തീപിടുത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ രണ്ട് പേർക്ക് ഷോക്കേറ്റു. കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദൈഫ്, കടുവള്ളൂർ സ്വദേശി പൂവാട്ട് പള്ളിക്കൽ റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. വെളിച്ചത്തിനായി ലൈറ്റ് സ്ഥാപിക്കുമ്പോഴാണ് ഷോക്കേറ്റത്. ഇരുവരേയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. മില്ലിന് പുറത്ത് കൂട്ടിയിട്ട വലിയ ചകിരിക്കൂനയ്ക്കാണ് തീപിടിച്ചത്. കൊടിഞ്ഞിയിലെ പിസി മുഹമ്മദ് ഹാജിയുടെ പത്തൂർ ഡി. ഫൈബ്രോഴ്സ് ചകിരിമില്ലിലാണ്‌ തീപ്പിടിത്തമുണ്ടായത്‌. കയറ്റി അയയ്ക്കാനായി മില്ലിന്‌ പുറത്ത്‌ സൂക്ഷിച്ച ചകിരി നാരുകളടങ്ങിയ ടൺ കണക്കിന്‌ സ്റ്റോക്ക് കത്തിനശിച്ചു. ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. അഗ്നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.

Content Highlight : Fire at Chakiri Mill in Kodinji; Two people were shocked during the rescue operation

dot image
To advertise here,contact us
dot image