മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് ഒന്നര കിലോ കഞ്ചാവും നാടൻ തോക്കുകളും പിടികൂടി

മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു

dot image

മലപ്പുറം: പച്ചക്കറി കടയിൽ നിന്ന് ഒന്നര കിലോ കഞ്ചാവും രണ്ട് നാടൻ തോക്കുകളും പൊലീസ് പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂരിലാണ് സംഭവം. രണ്ട് തോക്കുകൾക്ക് പുറമേ മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയും കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നർക്കോട്ടിക്സ് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസ് ആണ് പരിശോധന നടത്തിയത്.

Content Highlights: Police Seized Two Local Guns From the Vegetable Shop

dot image
To advertise here,contact us
dot image