
മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മുട്ടികടവ് സ്വദേശി അമർ ജ്യോതി(29), ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. ബസ് ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ ഇരുവരും ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അമർ ജ്യോതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദിത്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: Two killed in a road accident in Nilambur