കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിൽ സംഘർഷം; എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റിന് ഗുരുതര പരിക്ക്

അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം തുടങ്ങിയത്

dot image

കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർ പരിക്കേറ്റ് ആശുപത്രിയിൽ.
ഇതിൽ പൊലീസുകാരും ഉൾപ്പെടുന്നു. അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം തുടങ്ങിയത്. ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന അഭിഭാഷകരുടെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഘർഷം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാർത്ഥികൾ അക്രമം നടത്തി എന്നാണ് അഭിഭാഷകരുടെ ആരോപണം.

എന്നാൽ മദ്യപിച്ചെത്തിയ അഭിഭാഷകർ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. മർദ്ദനത്തിൽ മഹാരാജാസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് ആദിൽ കുമാറിന്റെ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കാണ് പരിക്കേറ്റത്.
ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Content Highlighs: Clashes between students and lawyers in Kochi

dot image
To advertise here,contact us
dot image