
മലപ്പുറം : മലപ്പുറം കോട്ടക്കലിൽ കാൽനടയാത്രക്കാരിയെ കാറിടിച്ചു തെറിപ്പിച്ചു. റോഡരികിലൂടെ നടന്ന സ്വാഗതമാട് സ്വദേശി ബദരിയ (33)യെയാണ് വേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചത്.
അപകടത്തിൽ പരിക്കേറ്റ ബദരിയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരിയയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച്ചയായിരുന്നു കോട്ടക്കലിൽ വെച്ച് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
content highlights : Mother walking with baby hit by car; shocking CCTV footage