പാലക്കാട്: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. പുതുപ്പരിയാരം എസ്റ്റേറ്റ് ജംഗ്ഷനിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലെത്തിയ യുവാക്കൾ അമിത വേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
ലോറിയിൽ കൂട്ടിയിടിച്ച ശേഷം ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റാണ് യുവാക്കൾ മരിച്ചത്. ഇവരുടെ ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
യുവാക്കളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Content Highlights: Two people died in an accident between a bike and a lorry in Palakkad