പാലക്കാട്: മലമ്പുഴയിൽ നാൽപത്തിമൂന്ന്കാരൻ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ. നാലാം വാർഡിൽ മനക്കൽക്കാട് പവിത്രം വീട്ടിൽ പ്രസാദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് മ്യതദേഹം കണ്ടെത്തിയത്.
പ്രസാദിന്റെ അച്ഛൻ വാസു, സഹോദരൻ പ്രമോദ് എന്നിവർ പുറത്തുപോയ സമയത്തായിരുന്നു അപകടം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രാവിലെ ഒൻപതരയോടെയാണ് വീട്ടിൽ നിന്ന് പുക വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓടിക്കൂടിയ ഇവർ വീടിന്റെ ജനാലയുടെ ചില്ല് തകർത്ത് വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു.
പിന്നാലെ ഫയർപോഴ്സും പൊലീസും സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി.ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് മലമ്പുഴ പൊലീസ് പറഞ്ഞു. 18 വർഷം മുമ്പ് ഒരപകടത്തിൽ പ്രസാദിന് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഇദ്ദേഹത്തിന്റെ അരയ്ക്ക് കീഴ്ഭാഗം തളർന്നിരുന്നു.
Content Highlight: A 43-year-old man died in a house fire in Malampuzha; initial conclusion is that it was a short circuit.