പാലക്കാട്: മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ അഴുകിയ ജഡം കണ്ടെത്തി. ശരീരം അഴുകി അസ്ഥി മാത്രം കാണുന്ന തരത്തിലാണ് ജഡം കണ്ടെത്തിയത്. ജഡത്തിന് നാല് മാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കരിമ്പ മൂന്നേക്കറിൽ ആറ്റ്ല വെള്ളച്ചാട്ടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. ചോലയിൽ പൈപ്പിടാൻ പോയ യുവാവാണ് ജഡം കണ്ടത്. പിന്നാലെ പൊലീസിനെയും വനം വകുപ്പിനെയും ഇയാൾ വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മണ്ണാർക്കാട്, പാലക്കാട് ഡിഎഫ്ഒമാരടക്കം ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു.
content highlight- Elephant's body was found in a private man's estate in Mannarkkad