താമരശ്ശേരി: താമരശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖ് കോളേജ് കാലത്താണ് ലഹരിക്ക് അടിമയായതെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന. പ്ലസ് ടൂവിന് ഓട്ടോ മൊബൈൽ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജിൽ ചേർന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നും സക്കീന പറഞ്ഞു.
ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുകാർ പിടിച്ച് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച മുൻപാണ് ആഷിഖ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്തിയത്ത്.നാല് ദിവസം കൂട്ടുകാരോടൊപ്പം ചിലവഴിച്ച ശേഷം ഇന്നലെ ആഷിഖ് വീട്ടിലെത്തിയിരുന്നു. അതിന് ശേഷം പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സക്കീന പറഞ്ഞു.
ജോലിയുടെ ഭാഗമായി സക്കീന പുറത്തുപോയ സമയത്താണ് ആഷിഖ് അരുംകൊല നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടില്‍ നിന്ന് ആഷിഖ് വെട്ടുകത്തി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ആഷിഖ് അമ്മയെ വെട്ടികൊലപ്പെടുത്തിയത്.
Content Highlight- Addicted to alcohol during college, followed by problems at home, treatment at a de-addiction center and finally murder