![search icon](https://www.reporterlive.com/assets/images/icons/search.png)
പാലക്കാട്: ആലത്തൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിച്ച ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃശ്ശൂർ മണ്ണൂത്തി മാധവമേനോൻ റോഡ് മൂരിയിൽ വീട്ടിൽ ജോൺ സൈമൺ (40)നെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബസിലുള്ള ആളുകളുടെ മുന്നിൽ വെച്ച് വിദ്യാർത്ഥിയെ അസഭ്യം പറഞ്ഞെന്ന പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ കണ്ടക്ടറെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ആലത്തൂർ പൊലീസ് ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
content highlight- Bus conductor arrested for insulting school girl