
പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ വൈദ്യുത കേബിൾ കഴുത്തിൽ കുരുങ്ങി അച്ഛനും മകനും പരിക്ക്. മദൻ മോഹൻ (60) അനന്ദു (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മകനെ വീട്ടിലേക്ക് ബൈക്കിൽ കൊണ്ടുവരുന്നതിനിടെയാണ് അപകടം. കുളപ്പുള്ളി എ യു പി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ 5.15 നായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ
അനന്ദുവിൻ്റെ ഇടത് കാലിൽ പൊട്ടലേറ്റു. പിതാവ് മദൻ മോഹന് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടിയിട്ടുണ്ട്.
Content Highlight : Accident in Kulapulli due to electricity cable being entangled in the neck; Biker father and son injured