
പാലക്കാട്: അട്ടപ്പാടിയിൽ പുലിയുടെ ജഡം കണ്ടെത്തി. കേരള - തമിഴ്‌നാട് അതിർത്തി പ്രദേശമായ കൂടപെട്ടിയിലാണ് ജഡം കണ്ടെത്തിയത്.
ജനവാസമേഖലയ്ക്ക് സമീപം പുഴയോരത്ത് അഴുകി തുടങ്ങിയ നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. വനം വകുപ്പിന്റെ അട്ടപ്പാടി റെയിഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി പ്രദേശത്ത് പരിശോധന നടത്തിവരുകയാണ്. മരണകാരണം ഉള്‍പ്പെടെ അറിയാന്‍ പുലിയുടെ ജഡം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും
Content Highlights- leopard's body found in Attappadi