
പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിന് തീ പിടിച്ചു. അപകടത്തിൽ സ്കൂട്ടറിന് മുൻവശത്തിരുന്ന ആറ് വയസ്സുകാരന് പൊള്ളലേറ്റു. നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ഹനാനും സഞ്ചരിച്ച സുസുക്കി ആക്സസ് 125 സ്കൂട്ടറിനാണ് തീ പിടിച്ചത്.
ജിമ്മിൽ പോയി തിരികെ വീട്ടിലേക്ക് പോകുന്ന വഴി ഒരു ഫോൺകോൾ വന്നതിനെ തുടർന്ന് ഹംസക്കുട്ടി സ്കൂട്ടർ റോഡരുകിൽ ഒതുക്കി. ഈ സമയത്താണ് സ്കൂട്ടറിൽ തീ ആളിക്കത്തിയത്. സ്കൂട്ടറിന്റെ എഞ്ചിൻ ഭാഗത്ത് തീ ആളികത്തുന്നത് കണ്ട പിതാവ് മകനെ എടുത്തു മാറ്റിയെങ്കിലും കുട്ടിയുടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. കാലിന് പൊള്ളലേറ്റ ആറ് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
content highlights : Six-year-old boy burns after parked scooter catches fire while father talks on phone