നായയെ കണ്ട് ഓടിയ പത്തു വയസുകാരി കുളത്തിൽ വീണു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു

പട്ടഞ്ചേരി വടതോട് സ്വദേശിനി ദാവുദിന്റെ ഭാര്യ നബീസ (55) ആണ് മരിച്ചത്

dot image

പാലക്കാട് : വണ്ടിത്താവളം പട്ടഞ്ചേരി വടതോടിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങി മരിച്ചു. പട്ടഞ്ചേരി വടതോട് സ്വദേശിനി ദാവുദിന്റെ ഭാര്യ നബീസ (55) ആണ് മരിച്ചത്.

ആട് മേയ്ക്കുന്നതിനിടെ നായയെ പേടിച്ച് ഓടിയ കുട്ടി കാൽവഴുതി കുളത്തിൽ വീണ കുട്ടിയെ നബീസ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. നബീസയുടെ മകൾ ഷംനയുടെ മകളായ പത്തു വയസുകാരിയെ ഷിഫാനയെ പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെടുത്തി.

Content Highlight : A 10-year-old girl fell into a pond after seeing a dog; her grandmother drowned while trying to save her

dot image
To advertise here,contact us
dot image