
പാലക്കാട് : പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ കറുത്തേനിക്കുണ്ട് നാല് വയസുകാരന് നേരെ തെരുവുനായ ആക്രമണം. കോട്ടയിൽ വീട്ടിൽ ശിവദാസൻ്റെയും സിനിയുടെയും മകൻ സനിലിന് മുഖത്ത് സാരമായി പരിക്കേറ്റു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
content highlights : stray dog ran into a four-year-old boy while he was playing in the backyard. It bit him in the face.