മൂന്ന് ദിവസം കാവല്‍; ആലത്തൂരില്‍ മോഷ്ടാവ് വിഴുങ്ങിയ മാല കണ്ടെടുത്തെന്ന് പൊലീസ്

മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ വിഴുങ്ങിയത്

dot image

പാലക്കാട്: പാലക്കാട് ആലത്തൂരിൽ മോഷ്ടാവ് വിഴുങ്ങിയ മാല പൊലീസ് കണ്ടെടുത്തു. തമിഴ്നാട് മധുര സ്വദേശി മുത്തപ്പൻ വിഴുങ്ങിയ മാലയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മേലാർകോട് വേലയ്ക്കിടെയായിരുന്നു സംഭവം. താഴെക്കോട്ടുകാവ് സ്വദേശിയുടെ കുട്ടിയുടെ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല ഇയാൾ വിഴുങ്ങുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ച് മരുന്ന് നൽകിയെങ്കിലും മാല കണ്ടെത്താൻ കഴിയാതെ പൊലീസ് കുഴങ്ങിയത് സമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ പ്രചരിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പ​ദമായ സംഭവം. മേലാർകോട് വേലയ്ക്കിടെ മൂന്ന് വയസുകാരിയുടെ കഴുത്തിലുണ്ടായിരുന്ന മാല മുത്തപ്പൻ പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതുകണ്ട് കുട്ടിയുടെ മുത്തശ്ശി ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുയും ഇയാളെ ദേഹപരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ മാല കിട്ടാത്തതിനെ തുടർന്ന് മാല വിഴുങ്ങിയെന്ന നി​​ഗമനത്തിലെത്തുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും മോഷ്ടാവിനെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുക്കുകയും ചെയ്തു. പരിശോധനയിൽ മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

Content Highlights: Police Recovered the Necklace Swallowed by the Thief

dot image
To advertise here,contact us
dot image