പാലക്കാട് അയ്യപ്പക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം പൊളിച്ച് പണം കവർന്ന് മോഷ്ടാക്കൾ

ക്ഷേത്രവാതിൽ തകർത്ത് മോഷ്ടാക്കൾ 15 ഓട്ടുവിളക്കും ഓട്ടുരളിയും ചെമ്പുകുടവും പണവും കവർന്നു

dot image

പാലക്കാട് : പാലക്കാട് പുതുക്കോട് പട്ടിക്കാളി അയ്യപ്പക്ഷേത്രത്തിൽ മോഷണം. ക്ഷേത്രവാതിൽ തകർത്ത് മോഷ്ടാക്കൾ 15 ഓട്ടുവിളക്കും ഓട്ടുരുളിയും ചെമ്പുകുടവും പണവും കവർന്നു.

ഭണ്ഡാരം പൊളിച്ചാണ് പണം കവർന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ ക്ഷേത്ര ജീവനക്കാർ അമ്പലത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

content highlights : Theft at Ayappa temple in Palakkad. Thieves break into the treasury and steal money

dot image
To advertise here,contact us
dot image