
മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വളാഞ്ചേരി അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. അയൽവീട്ടിൽ ജോലി ചെയ്യുന്ന സ്ത്രീയാണ് മരിച്ച ഫാത്തിമ.
ഇന്ന് ഉച്ചയോടെയാണ് വീടിന് പിൻവശത്തുള്ള ആമയെ വളർത്തുന്ന വാട്ടർ ടാങ്കിൽ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ആമയ്ക്ക് തീറ്റനൽകാൻ എത്തിയ ജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടുകാർ വിദേശത്തായതിനാൽ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഈ വീട്ടിലുള്ളത്. വളാഞ്ചേരി സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
content highlights : Fatima's body found in a water tank where turtles are kept; maid from a neighboring house