ശബരിമലയിൽ കെഎസ്ആർടിസി ബസ് കത്തി നശിച്ചു

പുലർച്ചെ 5.30ന് തീർഥാടകരെ കയറ്റാനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസ് ആണ് കത്തി നശിച്ചത്

dot image

പത്തനംതിട്ട: ശബരിമലയിൽ കെഎസ്ആർടിസി ബസ് പൂർണമായും കത്തിനശിച്ചു. പുലർച്ചെ 5.30ന് തീർഥാടകരെ കയറ്റാനായി പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസ് ആണ് കത്തി നശിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. അട്ടത്തോടിന് സമീപത്ത് വച്ച് അപകടത്തിൽ പെട്ടത്. ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30–ാം വളവിൽ വച്ചായിരുന്നു സംഭവം. ബസിൽ പുക കണ്ടപ്പോൾ ഡ്രൈവർ ബസ് നിർത്തി. കൃത്യ സമയത്ത് 3 യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.

content highlight- KSRTC bus burnt down in Sabarimala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us