
തിരുവനന്തപുരം: ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും. ജലശുദ്ധീകരണശാലയുടെ പൈപ്പുകളിൽ നടത്തുന്ന അറ്റകുറ്റപ്പണികളാണ് തടസ്സത്തിന് കാരണം. ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും. സെക്രട്ടറിയേറ്റ്, സ്റ്റാച്യു, എംജി റോഡ് ,പുളിമൂട്, വഞ്ചിയൂർ, ഋഷിമംഗലം, ശാസ്തമംഗലം, വഴുതക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണമായും തടസ്സപ്പെടും.
Content highlight-Water supply will be disrupted in Thiruvananthapuram city on Tuesday