കലഞ്ഞൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു

കോന്നി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിരുന്നു രക്ഷപ്രവർത്തനം ആരംഭിച്ചത്

dot image

പത്തനംതിട്ട: കോന്നി കലഞ്ഞൂര്‍ ഇടത്തറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കത്തി നശിച്ചു. ആന്ധ്രാപ്രദേശില്‍നിന്നുള്ള അഞ്ച് അയ്യപ്പൻമാർ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. കോന്നി അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിരുന്നു രക്ഷപ്രവർത്തനം ആരംഭിച്ചത്.

ഇന്ന് പുലര്‍ച്ചെ 2.45-നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.വാഹനത്തിന്റെ ടയര്‍ പൊട്ടി മതിലിൽ ഇടിച്ചാണ് തീപിടുത്തം ഉണ്ടായത്.

Content Highlight : A car carrying Sabarimala pilgrims burnt down in Kalanjoor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us