ശബരിമല: പത്തനംതിട്ട ചാലക്കയത്തിന് സമീപത്തുവെച്ച് രണ്ട് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. അഞ്ച് ശബരിമല തീർത്ഥാടകരും രണ്ടു ബസിലേയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം.
പമ്പയിൽ നിന്ന് എരുമേലിക്കുപോയ ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കൽ നിന്ന് പമ്പയിലേക്കു വന്ന ചെയിൻ സർവീസ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ പമ്പ ഗവ. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ടു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തെ തുടർന്ന് പമ്പ- നിലയ്ക്കൽ റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിലച്ചു.
Content Highlights: Two KSRTC buses collide near Pathanamthitta Chalakkayam