തിരുവല്ല: പത്തനംതിട്ട തിരുവല്ല പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്ര(50)നാണ് മരിച്ചത്. തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ പൊടിയാടി കുടകുത്തിപടിക്ക് സമീപം കൊടും വളവിലാണ് അപകടം നടന്നത്.
തിരുവല്ല ഭാഗത്ത് നിന്ന് പൊടിയാടിയിലേക്ക് മണ്ണ് കയറ്റി പോകുകയായിരുന്നു ടിപ്പര്‍. ഇതിനിടെ ടിപ്പറിന്റെ പിന്‍ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ സുരേന്ദ്രന്‍ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.
തിരുവല്ല ഡിവൈഎസ്പി അഷാദിന്റെ ദേതൃത്വത്തിലുള്ള പാലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തിരുവല്ലയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Content Highlights- 50 year old man died an accident in pathanamthitta