കോന്നിയിൽ തടിലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; അപകടം റോഡിലെ മെറ്റൽ ഒഴിവാക്കി കടന്നുപോകാൻ ശ്രമിക്കവെ

തേക്ക് തോട്ടിൽ നിന്നും തൂമ്പാക്കുളത്തേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്

dot image

പത്തനംതിട്ട: കോന്നിയിൽ തടിലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തേക്ക് തോട്ടിൽ നിന്നും തൂമ്പാക്കുളത്തേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി റോഡില്‍ മെറ്റൽ ഇറക്കിയിരുന്നു. മെറ്റൽ ഒഴിവാക്കി കടന്നുപോകാൻ ശ്രമിക്കുമ്പോഴാണ് തിട്ടയിടിഞ്ഞ് ലോറി താഴ്ചയിലേക്ക് പതിച്ചത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ കുമ്പഴ സ്വദേശി എബിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേ സമയം, ക്ലീനർ ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

Content highlight- Timber lorry tried to pass by avoiding the metal placed on the road and overturned

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us