പത്തനംതിട്ടയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

സ്‌കൂട്ടര്‍ യാത്രക്കാരിയായ ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതി(25)യാണ് മരിച്ചത്.

dot image

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. വടശ്ശേരിക്കരയ്ക്ക് സമീപമാണ് സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരിയായ ചിറ്റാര്‍ കാരിക്കയം സ്വദേശി അശ്വതി(25)യാണ് മരിച്ചത്. വടശ്ശേരിക്കര-ചിറ്റാര്‍ പാതയില്‍ വനംവകുപ്പ് തടി ഡിപ്പോയ്ക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപടകം നടന്നത്.

സ്‌കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് സ്‌കൂട്ടറിലിടിച്ചതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അശ്വതിയുടെ ശരീരത്തിലൂടെ ബസ് കയറി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ വടശ്ശേരിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയ്യാറ്റുപുഴ-പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ആവേ മരിയ' എന്ന ബസാണ് സ്‌കൂട്ടറിലിടിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അശ്വതി അപകടത്തില്‍പ്പെട്ടത്.

Content Highlights- 25 years old woman died an accident in pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us