പത്തനംതിട്ടയിൽ റൈഫിൾ ക്ലബിൻ്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് മരണം

പത്തടി ഉയരമുള്ള മതിലിന്റെ ബീം ഇടിഞ്ഞ് വീഴുകയായിരുന്നു

dot image

പത്തനംതിട്ട: മാലക്കരയിൽ റൈഫിൾ ക്ലബിൻ്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മരണം. നിർമ്മാണത്തിൽ ഇരുന്ന മതിലാണ് ഇടിഞ്ഞുവീണത്. ഇതര സംസ്ഥാന തൊഴിലാളികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നിവരാണ് മരിച്ചത്.

പത്തടി ഉയരമുള്ള മതിലിന്റെ ബീം ഇടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് പേരാണ് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറിയതുകൊണ്ട് രക്ഷപ്പെട്ടു.

Content Highlights: Two Guest Workers Die after Wall Fell in Pathanamthitta

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us