
കോന്നി: പ്ലസ് ടു വിദ്യാർത്ഥിയെ ശാസിച്ചതിന് സഹോദരന് ക്രൂരമർദനം. പത്തനംതിട്ടയിൽ മാർച്ച് രണ്ടിനായിരുന്നു സംഭവം. സഹോദരന്റെ മോശം കൂട്ട് കെട്ടിനെ ചോദ്യം ചെയ്തതിനാണ് മണ്ണടി സ്വദേശി സുനീഷിനെ വിദ്യാർത്ഥിയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചത്.
സുനീഷിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ ഏനാത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേർ കസ്റ്റഡിയിലാണ്.
Content Highlight: Plus two student attacked brother for questioning his friendship in Pathanamthitta