
പത്തനംതിട്ട: ലഹരിമുക്ത ചികിത്സയ്ക്ക് എത്തിയ ആളെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വള്ളിക്കോട് സ്വദേശി സജീവി(36)നാണ് മർദ്ദനമേറ്റത്. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് സംഭവം നടന്നത്.
വാർഡിനു പുറത്തിറങ്ങി സജീവ് ഭാര്യയുമായി സംസാരിക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടായി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ സജീവിനെ പിടിച്ച് തള്ളുകയും താഴെവീണ സജീവിന് ഇടുപ്പെല്ലിന് പരിക്കേൽക്കുകയും ചെയ്തെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരൻ ഷിനുവിനെതിരെ റാന്നി പൊലീസ് കേസെടുത്തു.
Content Highlights: Complaint that the young man was beaten up by the security staff of the hospital