
റാന്നി: ബിയറിന് പത്ത് രൂപ കൂട്ടി ചോദിച്ചതിന് 20,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ്. ബെവ്കോയുടെ പെരുനാട് മദ്യവിൽപനശാലയിലാണ് ബിയറിന് 10 രൂപ കൂടുതൽ വാങ്ങിയെന്ന് പരാതിപ്പെട്ടാണ് മാമ്പാറ സ്വദേശി ഹർജി നൽകിയത്.
650 മില്ലിലിറ്റർ ബിയറിന് 170 രൂപയാണ് വിലയായി എഴുതിയിരുന്നത്. ഇത് 180 രൂപയായി മാറ്റി ബിൽ നൽകുകയായിരുന്നു. വില കൂടുതലാണ് എന്ന് ചൂണ്ടി കാണിച്ചപ്പോൾ ജീവനക്കാർ അസഭ്യം പറഞ്ഞ് തന്നെ അപമാനിച്ചതായി ഉപഭോക്താവ് പരാതിയിൽ പറയുന്നു. അമിത വില ഈടാക്കിയതിന് 20,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ഇരുകൂട്ടരെയും വിസ്തരിക്കാനായി കമ്മീഷൻ ഹാജാരകാൻ ഉത്തരവിട്ടിട്ടുണ്ട്.
Content Highlights- Consumer moves court seeking Rs 20,000 compensation after buying Rs 10 more for beer