കൂട്ടുകാരുമായി കുളിക്കാനിറങ്ങി; മണിമലയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്

dot image

പത്തനംതിട്ട: മണിമലയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. പത്തനംതിട്ട തിരുവല്ല പുളിക്കീഴിലാണ് സംഭവം. നിരണം സ്വദേശി അനന്ദു(17)വാണ് മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights- A Plus Two student drowned in the Manimala River while going for a bath with friends.

dot image
To advertise here,contact us
dot image