ആറ്റിങ്ങലില്‍ വീടിന് നേരെ പെട്രോള്‍ പന്തം എറിഞ്ഞു; കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന് തകരാര്‍

തീയണക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സഫറുദ്ദീന് പൊള്ളലേറ്റിരുന്നു

dot image

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു. ആലങ്കോടിലാണ് സംഭവം. കാറില്‍ നിന്നും തീ പടര്‍ന്ന് വീടിന്റെ മുന്‍ഭാഗവും കത്തി നശിച്ചിട്ടുണ്ട്. ആലങ്കോട് സഫറുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. തീയണക്കാനുള്ള ശ്രമങ്ങള്‍ക്കിടെ സഫറുദ്ദീന് പൊള്ളലേറ്റിരുന്നു. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രി 11.45ഓടെയായിരുന്നു സംഭവം. വീടിന് പുറത്ത് ഉഗ്രശബ്ദം കേട്ടതിന് പിന്നാലെയാണ് കുടുംബം ഉറക്കമുണരുന്നത്. പുറത്തെത്തി നോക്കിയപ്പോഴാണ് കാര്‍ പൂര്‍ണമായും കത്തിനശിച്ചതായി കണ്ടെത്തിയത്. വീടിന്റെ മുന്‍വശത്തും തീ പടര്‍ന്നിരുന്നു.

സംഭവത്തില്‍ നഗരൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. മുമ്പും സമാന രീതിയില്‍ വീടിന് നേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.

Content Highlight: Car fully burnt after miscreants throw fire torch to house in Attingal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us