തിരുവനന്തപുരം: വർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവം കേസ് കെട്ടിച്ചമച്ചതെന്ന് പൊലീസ്. വർക്കല സ്വദേശിനി സുമതിയാണ് ഒരു ലക്ഷം രൂപയും അഞ്ചു പവൻ സ്വർണാഭരണങ്ങളും കവർന്നുവെന്ന് കേസ് നൽകിയത്.
സുമതിയെയും മകനെയും വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായത്. ആക്രമണ സംഭവങ്ങളെല്ലാം വ്യാജമായി സൃഷ്ടിച്ചതാണെന്ന് സുമതിയെയും മകനും പൊലീസിനോട് സമ്മതിച്ചു. പണവും സ്വർണാഭരണങ്ങളും മോഷണം പോയിട്ടില്ലെന്നും അവർ പറഞ്ഞു. സുമതിയും മകനും വർക്കല പൊലീസ് സ്റ്റേഷനിൽ തുടരുകയാണ്.
Content Highlight : The incident where the housewife was attacked and robbed of money and gold ornaments; The police said that the case was fabricated