തിരുവനന്തപുരം: ലഹരി മാഫിയയുടെ ആക്രമണത്തിൽ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ഖബറഡി സ്വദേശി നൗഫലി (27) നാണ് വെട്ടേറ്റത്. ഖബറടി ജംഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ നൗഫലിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കാപ്പ കേസ് പ്രതികളായ ഷഹീൻ കുട്ടൻ, അഷറഫ് എന്നിവർ ചേർന്നാണ് നൗഫലിനെ വെട്ടിയത്.
കൈയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
നൗഫലിനെ വെട്ടാനുള്ള കാരണം വ്യക്തമല്ല. ഇവർ ലഹരിമാഫിയ സംഘങ്ങൾ ആണെന്നാണ് വിവരം.
Content Highlight: Youth stabbed by drug mafia in trivandrum