തിരുവനന്തപുരം: ഡ്രൈവറുടെ കാലിലെ മസിൽ വലിഞ്ഞതോടെ ബസിന്‍റെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപം ഉച്ചയോടെ ആയിരുന്നു സംഭവം. ആയൂരിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിന്‍റെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
അപകട സമയത്ത് ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. മിനി പിക്കപ്പിലും പോസ്റ്റിലും ഇടിച്ച ശേഷമാണ് ബസ് റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ വീടിൻറെ മതിലിൽ ഇടിച്ചു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകളും മുൻഭാഗവും തകർന്നു. പിക്കപ്പിനും കേടുപാടുണ്ടായിട്ടുണ്ട്.
Content Highlights: driver's muscle cramp while driving and bus lost control at tvm