അസുഖ ബാധിതനായ അച്ഛൻ ആശുപത്രി വാസം കഴിഞ്ഞ് തിരികെയെത്തിയപ്പോൾ കണ്ടത് രണ്ട് ദിവസം പഴക്കമുള്ള മകൻ്റെ മൃതദേഹം

യുവാവിൻ്റെ പിതാവ് അസുഖ ബാധിതനായതിനാൽ രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

dot image

തിരുവനന്തപുരം: കായിക്കര മൂലൈതോട്ടത്ത് ഓട്ടോറിക്ഷാ ‍ഡ്രൈവറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവാവിൻ്റെ പിതാവ് അസുഖ ബാധിതനായതിനാൽ രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ നിന്ന് തിരികെ യുവാവിൻ്റെ പിതാവിനെയും കൊണ്ടു മാതാവ് തിരികെയെത്തിയപ്പോഴാണ് മകൻ വീടിനുള്ളിൽ മരിച്ച് കിടക്കുന്നത് കണ്ടത്.

മൃത​ദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മൂലതട്ടം മൂർത്തൻ വിളാകത്ത് രാജൻ എന്നറിയപ്പെടുന്ന തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ തോമസിന്റെ അച്ഛൻ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ ഡിസ്ചാർജ്ജായി അച്ഛനെയും കൊണ്ട് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകൻ്റെ മൃതദേഹം കാണുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

content highlight- sick father returned from the hospital, found the dead body of son

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us