![search icon](https://www.reporterlive.com/assets/images/icons/search.png)
വിഴിഞ്ഞം: മുൻവൈരാഗ്യത്തെ തുടർന്ന് സുഹ്യത്തുക്കളായ മൂന്ന് യുവാക്കളെ ആക്രമിച്ച കേസിൽ നാലംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മടവൂര്‍പ്പാറ തിട്ടവേലി സ്വദേശി അഭിഷേക്(19), നെല്ലിവിള വവ്വാമൂല തേരിവിളയില്‍ ജിഷോര്‍(22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കിഷോര്‍, സാജന്‍ എന്നിവർ ഒളിവിലാണ്.
സംഭവത്തിൽ വെങ്ങാനൂര്‍ സ്വദേശി വിഷ്ണു, വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ആസിഫ്, സുഹൈബ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുഹ്യത്തുക്കളായ മൂന്ന് യുവാക്കളെ നാലംഗസംഘം അടിച്ചും വെട്ടിയും പരിക്കേൽപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.50ഓടെ വവ്വാമൂല കായലിന് സമീപത്തായിരുന്നു സംഭവം. പ്രതികളില്‍ കിഷോറായിരുന്നു വെട്ടുകത്തി കൊണ്ട് വിഷ്ണുവിന്റെ കാല്‍ക്കുഴയില്‍ വെട്ടിയത്. അഭിഷേക് ആസിഫിനെ കമ്പികൊണ്ട് അടിച്ചാണ് പരിക്കേല്‍പ്പിച്ചത്. എസ്എച്ച്ഒ ആര്‍ പ്രകാശിന്റെ നേത്യത്വത്തില്‍ എസ്ഐ ദിനേശ്, സിപിഒമാരായ രാമു പിവി, അരുണ്‍ പി മണി, സജി, ഹോംഗാര്‍ഡ് സുനില്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Content Highlight : Ex-enmity, Suhyats were beaten and injured; two members of the gang arrested