
തിരുവനന്തപുരം:വൈവിധ്യമാർന്ന പുഷ്പങ്ങളുടെ മനോഹരക്കാഴ്ചയൊരുക്കി തിരുവനന്തപുരം ലുലുമാൾ. പുഷ്പ - ഫല സസ്യങ്ങളുടെ ആയിരത്തിലേറെ വൈവിധ്യങ്ങളുമായി ഫ്ലവർ ഫെസ്റ്റിവലിന്റെ നാലാം സീസണ് തുടക്കമായി. ഫെബ്രുവരി 24 വരെയാണ് പുഷ്പമേള. അഞ്ച് ദിവസം നീളുന്ന ഫ്ലവർ ഫെസ്റ്റിവൽ സീരിയൽ താരം മൃദുല വിജയിയാണ് ഉദ്ഘാടനം ചെയ്തത്.
വീടുകളിലെ ലാന്‍ഡ്‌സ്‌കേപ്പിങ്, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിങ്, കസ്റ്റമൈസ്ഡ് ഗാര്‍ഡനിങ് എന്നിവയ്ക്ക് അനുയോജ്യമായ അലങ്കാര സസ്യങ്ങളുടെയും പൂക്കളുടെയും വൻ ശേഖരം മേളയിലുണ്ട്. റോസ് മേരിയുൾപ്പെടെ മുപ്പതോളം വെറൈറ്റി റോസുകളും ചെമ്പരത്തിയുടെ എഴുപതോളം വെറൈറ്റി ശേഖരവും മേളയിൽ കാണാം. വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന വിവിധയിനം പൂക്കളും ലുലു ഫ്ലവർ ഫെസ്റ്റിലെ ശ്രദ്ധേയ സാന്നിധ്യമാണ്. പൂക്കളിലെ ഈ വ്യത്യസ്തതകള്‍ നേരിട്ട് കാണാനും അവ വാങ്ങുവാനും പുഷ്പമേളയിൽ അവസരമുണ്ട്.
വ്യത്യസ്തങ്ങളായ നിരവധി ഫല സസ്യങ്ങളും മേളയിലിടം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ട്രെന്റായി മാറിയ മമ്മൂട്ടിപ്പഴമെന്ന സൺട്രോപ് പഴം മേളയിലെ താരമാണ്. ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ്സ് വരെ ജ്യൂസ് ഉണ്ടാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മിയാസാക്കി മാംഗോ, മാട്ടോ ഫ്രൂട്ട്, ലൊങ്കൻ ഡയമണ്ട് റിവർ, മിൽക്ക് ഫ്രൂട്ട്, ജബുട്ടിക്കാബ, ശർക്കരപ്പഴമെന്ന ഒലോസോഫോ തുടങ്ങിയ ഫല സസ്യങ്ങളും മേളയിലെ രുചിയേറും സാന്നിധ്യമാണ്. മാമ്പഴത്തിലും പ്ലാവിലും വിദേശരാജ്യങ്ങളിൽ നിന്നുളള വെറൈറ്റി ഇനങ്ങളും തിരുവനന്തപുരം ലുലുമാളിലെ പ്രദർശിനെത്തിയിട്ടുണ്ട്. പെറ്റ് ഷോയും മേളയിലെ മറ്റൊരു കൗതുകക്കാഴ്ചയാണ്.
Content Highlight : Thiruvananthapuram Lulumal has prepared varieties of flower fair