ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുമായി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്

dot image

തിരുവനന്തപുരം: കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാർ(58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

അശ്വിനി കുമാറിന്‍റെ സ്കൂട്ടർ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞാണ് അപകടം ഉണ്ടായത്. പിന്നാലെ ബസിന്‍റെ മുൻ ചക്രം അശ്വിനിയുടെ തലയിലൂടെ കയറിയെന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. അപകടത്തിൽ ഗുരുതര പരിക്കേറ്റ അശ്വിനി കുമാറിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: KSRTC bus hits back of scooter while overtaking, 58-year-old Died

dot image
To advertise here,contact us
dot image