ലഹരിക്കടിമയായ മകനെ അമ്മ പൊലീസിന് പിടിച്ചുനല്‍കി; പോക്‌സോ, ഭവനഭേദനം തുടങ്ങിയ കേസുകളിലും പ്രതി

പോക്‌സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍

dot image

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചുനല്‍കി മാതാവ്. കോഴിക്കോട് എലത്തൂരിലാണ് സംഭവം. ലഹരിക്കടിമയായ രാഹുല്‍ നിരന്തരം ശല്ല്യം ചെയ്തതോടെയാണ് അമ്മ പൊലീസിനെ അറിയിച്ചത്. തന്നെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് മകന്‍ ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറയുന്നു. മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയമാണെന്നും അമ്മ പറഞ്ഞു.

പോക്‌സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പോക്‌സോ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഡിസംബര്‍ വരെ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം കേസുകളില്‍ വാറണ്ടിലാണെന്നും പൊലീസിനെ അറിയിക്കരുതെന്നും വീട്ടില്‍ ആവശ്യപ്പെടുകയായിരുന്നു. പ്രശ്‌നം ഉണ്ടാക്കാത്തതിനാല്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ മൂന്നര മാസത്തിനിടെ ഇടയ്ക്കിടെ പ്രശ്‌നമുണ്ടാക്കിയെന്നും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞാന്‍ മരിക്കുമെന്നും അമ്മ കൊല്ലാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഗതികെട്ടതോടെയാണ് പൊലീസിനെ അറിയിച്ചതെന്ന് മാതാവ് പറയുന്നു.

Content Highlights: Mother hands over drug-addicted son to police at kozhikkod

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us