'അമ്മയുടെ കടം തീർക്കണം'; മുളക് പൊടിയെറിഞ്ഞ് മോഷണം നടത്താൻ ശ്രമിച്ച യുവതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

അവനവഞ്ചേരി സ്വദേശി മോളി(55)ക്ക് നേരെയാണ് ആക്രമണമുണ്ടായത്

dot image

ആറ്റിങ്ങൽ: കാൽനടയാത്രക്കാരിയെ മുളക് പൊടിയെറിഞ്ഞ് മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊല്ലം പുളിക്കട വടക്കും ഭാഗം പുതുവൽ പുരയിടത്തിൽ സ്വദേശികളായ മയ്യനാട് ധവളക്കുഴിയിലെ ഒരു ഫ്ലാറ്റിൽ താമസിക്കുന്ന ലക്ഷ്മി (26), സാലു (26) എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. അവനവഞ്ചേരി സ്വദേശി മോളി(55)ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

19-ന് രാവിലെ പത്തോടെ അവനവഞ്ചേരി പോയിന്റ് മുക്കിലാണ് സംഭവം. കടയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു മോളി. ഇവരുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി മുളകുപൊടി എറിയുകയായിരുന്നു. മാല പൊട്ടിക്കാനുള്ള ശ്രമം വിഫലമായതോടെ ഇവർ കാറുമായി കടന്നുകളഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ലക്ഷ്മിയുടെ അമ്മയുടെ കടം തീർക്കാനാണ് ഇരുവരും മാല മോഷ്ടിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Two persons were arrested in chilli powder attack case at alappuzha

dot image
To advertise here,contact us
dot image