
തിരുവനന്തപുരം: തിരുവനന്തപുരം കരമന-കളിയിക്കാവിള ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നേമം യുപി സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.വെള്ളായണി കീര്‍ത്തി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കാലടി സ്വദേശി മണികണ്ഠന്‍ (34) ആണ് മരിച്ചത്.
തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിഴിഞ്ഞം ഡിപ്പോയിലെ ബസ് ആണ് ഇടിച്ചത്. നേമത്ത് തണ്ണിമത്തന്‍ വില്‍പ്പന നടത്തുന്ന കടയിലെ ജീവനക്കാരനായ മണികണ്ഠൻ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ മണികണ്ഠൻ ബസിന് അടിയിൽപ്പെട്ടു. ഇതോടെ ബസ് മണികണ്ഠന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ മണികണ്ഠൻ മരിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Watermelon vendor dies after being hit by KSRTC bus while going home for lunch