തൃശൂർ: കെഎസ്ആർടിസി ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാൻ പ്രതിമയുടെ സ്ഥാനത്ത് ഇന്ന് പുതിയ പ്രതിമയെത്തും. മുൻപുണ്ടായിരുന്ന പ്രതിമയുടെ അതേ മാതൃകയിലുള്ള വെങ്കല പ്രതിമയാണ് ഇന്ന് സ്ഥാപിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ബസ് ഇടിച്ചാണ് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നത്. പ്രതിമ സ്ഥിതി ചെയ്യുന്ന റൗണ്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. ഉടൻതന്നെ പ്രതിമ നിലംപൊത്തി. ഇപ്പോൾ അതേ സ്ഥാനത്തുതന്നെയാണ് പുതിയ പ്രതിമ വരുന്നതും.
1500 കിലോ ഭാരമുള്ള പ്രതിമയാണ് ഇന്ന് സ്ഥാപിക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറ്റകുറ്റപ്പണി നടത്തിയ ശേഷം പ്രതിമ തൃശ്ശൂരിൽ എത്തിച്ചിരുന്നു. 2013ൽ പ്രതിമ നിർമിച്ച ശില്പി കുനുവിലാ മുരളി തന്നെയാണ് പുതിയ പ്രതിമയും നിർമിച്ചിരിക്കുന്നത്.
Content Highlights: New Shakthan Thampuran Statue to get unveiled today