തൃശൂർ: തൃശൂരിൽ സ്കൂട്ടറിൽ നിന്ന് വീണ കുട്ടി ലോറിയിടിച്ചു മരിച്ചു. മുന്നിൽ പോയിരുന്ന കാറിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിന് പിന്നാലെ ലോറി കുട്ടിയുടെ ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. വാടാനപ്പള്ളി സെൻ്ററിന് വടക്ക് ഭാഗത്തെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. മണികണ്ഠൻ്റെ മകൾ ജാൻവി ആണ് അപകടത്തിൽ മരിച്ചത്.
content highlights- Two-and-a-half-year-old girl falls from scooter and falls in front of lorry